Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fish In A Pond

Kottayam

മീ​ന​ച്ചി​ലാ​റ്റി​ല്‍ ഊ​ത്ത​മീ​ന്‍ ചാ​ക​ര

കി​​ട​​ങ്ങൂ​​ര്‍: ശ​​ക്ത​​മാ​​യ മ​​ഴ​​യെ​​ത്തു​​ട​​ര്‍​ന്ന് മീ​​നി​​ച്ചി​​ലാ​​റ്റി​​ല്‍ നിന്ന് ചെ​​റു​​തോ​​ടു​​ക​​ളി​​ലേ​​യ്ക്കും പാ​​ട​​ങ്ങ​​ളി​​ലേ​​യ്ക്കും വെ​​ള്ളം ക​​യ​​റി​​യ​​തോ​​ടെ ഊ​​ത്ത​മീ​​നു​​ക​​ളു​​ടെ ചാ​​ക​​ര. കി​​ട​​ങ്ങൂ​​ര്‍ ക​​ട്ട​​ച്ചി​​റ​ത്തോ​​ട്ടി​​ലും സ​​മീ​​പ പാ​​ട​​ങ്ങ​​ളി​​ല്‍ നി​​ന്നു​​മാ​​ണ് കൂ​​ടു​​ത​​ലും മീ​​നു​​ക​​ളെ ല​​ഭി​​ക്കു​​ന്ന​​ത്.

ഇ​​ത്ത​​വ​​ണ പു​​ല്ല​​നും വാ​​ള​​യും മ​​ഞ്ഞ​​ക്കൂ​​രി​​യു​​മാ​​ണ് കൂ​​ടു​​ത​​ലാ​​യി ല​​ഭി​​ക്കു​​ന്ന​​തെ​​ന്ന് മീ​​ന്‍ പി​​ടി​​ത്ത​​ക്കാ​​ര്‍ പ​​റ​​യു​​ന്നു. ഇ​​വ​​യ്ക്കു പു​​റ​​മെ ആ​​റ്റു​​വ​​രാ​​ല്‍, ആ​​ഫ്രി​​ക്ക​​ന്‍ മു​​ഷി, കാ​​രി, അ​​റി​​ഞ്ഞി​​ല്‍, പ​​ള്ള​​ത്തി, ചി​​ല്ലാ​​ന്‍​കൂ​​രി, ക​​ട്‌​ല, വാ​​ക​​വ​​രാ​​ല്‍ തു​​ട​​ങ്ങി​​യ മീ​​നു​​ക​​ളും ല​​ഭി​​ക്കു​​ന്നു​​ണ്ട്.

ക​​ഴി​​ഞ്ഞ വ​​ര്‍​ഷ​​ത്തെ അ​​പേ​​ക്ഷി​​ച്ച് മീ​​നു​​ക​​ള്‍ കൂ​​ടു​​ത​​ലു​​ണ്ടെ​​ന്ന് ഊ​​ത്ത​പി​​ടി​ത്ത​​ക്കാ​​ര്‍ പ​​റ​​ഞ്ഞു. വീ​​ശു​​വ​​ല, ക​​ച്ചാ​​വ​​ല ഉ​​പ​​യോ​​ഗി​​ച്ചും മീ​​ന്‍കൂ​​ട ഇ​​ട്ടും ചൂ​​ണ്ട​​യി​​ട്ടു​​മാ​​ണ് മീ​​നു​​ക​​ളെ പി​​ടി​​ക്കു​​ന്ന​​ത്. ചെ​​റു​​മീ​​നു​​ക​​ള്‍ വ​​ള​​രെ കു​​റ​​വാ​​ണ്. കാ​​ലാ​​വ​​സ്ഥ അ​​നു​​കൂ​​ല​​മാ​​യാ​​ല്‍ 10 ദി​​വ​​സം​കൂ​​ടി മീ​​നു​​ക​​ളെ ല​​ഭി​​ച്ചേ​​ക്കും.

ഇ​​ത്ത​​ര​​ത്തി​​ല്‍ പി​​ടി​​ക്കു​​ന്ന മീനുകളെ വി​​ൽ​പ്പ​​ന ന​​ട​​ത്തു​​ന്ന​​വ​​രും ധാ​​രാ​​ള​​മാ​​ണ്.
ഏ​​റ്റു​​മാ​​നൂ​​ര്‍-​​പൂ​​ഞ്ഞാ​​ര്‍ ഹൈ​​വേ​​യി​​ല്‍ കി​​ട​​ങ്ങൂ​​രി​​നു സ​​മീ​​പം ക​​ട്ട​​ച്ചി​​റ​​യി​​ലാ​​ണ് നാ​​ട​​ന്‍ മീ​​നു​​ക​​ളു​​ടെ വി​​ല്‍​പ​​ന ന​​ട​​ക്കു​​ന്ന പ്ര​​ധാ​​ന കേ​​ന്ദ്രം. വ​​ഴി​​യോ​​ര​​ത്താ​​ണ് മീ​​ന്‍ വി​​ല്പ​​ന ത​​കൃ​​തി​​യാ​​യി ന​​ട​​ക്കു​​ന്നത്. ഹൈ​​വേ റോ​​ഡ് സൈ​​ഡാ​​യ​​തി​​നാ​​ല്‍ ന​​ല്ല തി​​ര​​ക്കാ​​ണ്. നാ​​ട​​ന്‍ മീ​​ന്‍ വാ​​ങ്ങാ​​നാ​​യി ദു​​രെ സ്ഥ​​ല​​ങ്ങ​​ളി​​ല്‍ നി​​ന്നു​​പോ​​ലും ഇ​​വി​​ടേ​​ക്ക് ആ​​ളു​​ക​​ള്‍ എ​​ത്തു​​ന്നു​​ണ്ട്. 100 രൂ​​പ മു​​ത​​ല്‍ 500 രൂ​​പ വ​​രെ​​യാ​​ണ് മീ​​നു​​ക​​ളു​​ടെ വി​​ല.

Latest News

Corehub Up